പഴുവിൽ: പ്രദേശത്ത് ഉണ്ടായ അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർവ്വ കക്ഷി യോഗം ചേർന്നു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.സി. മുകുന്ദൻ എംഎൽഎ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജൻ ചൂണ്ടലാത്ത്, അന്തിക്കാട് എസ്എച്ച്ഒ അജിത് കെ.ജില്ല പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് മെമ്പർ കെ. രാമചന്ദ്രൻ, മെമ്പർമാരായ എൻ.എൻ. ജോഷി, പ്രിയ ഷോഭിരാജ്, ദീപ വസന്തൻ, പഴുവം ദേവസ്വം ഓഫീസർ നന്ദനൻ, രാഷ്ട്രിയ കഷി നേതാക്കളായ സി.എ. ശങ്കരൻ, ടി.എൻ. സുനിൽ, എൻ.എസ്. സജീവൻ എ.ബി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.