News One Thrissur
Updates

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ തളിക്കുളം യൂണിറ്റ് സമ്മേളനം.

തളിക്കുളം: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ തളിക്കുളം യൂണിറ്റ് സമ്മേളനം നടത്തി. സ്ത്രീകൾക്കെതിരായ പീഡനങ്ങളും, അതിക്രമങ്ങളും വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ രൂപീകരിക്കണമെന്നും, ദിനംപ്രതി വർദ്ധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകൃഷ്ണൻ കപ്യാരത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി.സീത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വപ്ന ജ്യോതിയും റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ലിജി നിധിൻ സംഘടന റിപ്പോർട്ടും കൺവീനർമാരായ വിദ്യപ്രകാശ്, ശുഭ ഉണ്ണികൃഷ്ണൻ, ഷബാന, സബിത എന്നിവർ സംസാരിച്ചു. പ്രസിഡൻ്റായി സീത കെ.വി, സെക്രട്ടറിയായി ഷീന പ്രകാശ്, ഖജാൻജി വിലാസിനി എന്നിവരെ തിരഞ്ഞെടുത്തു.

Related posts

സി.ആർ. മുരളീധരൻ അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ്.

Sudheer K

ഫാത്തിമ (പാത്തുക്കുട്ടി) അന്തരിച്ചു.

Sudheer K

മിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!