കണ്ടശാംകടവ്: കാരമുക്കിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മുതിർന്ന അംഗം മരിച്ചു. പാലാഴി കണ്ണംപറമ്പിൽ പരേതനായ വേലപ്പക്കുട്ടി മകൻ കെ.വി. രാമകൃഷ്ണൻ (87) ആണ് മരിച്ചത്. മുതിർന്ന അംഗമെന്ന നിലയിൽ പതാക ഉയർത്തി സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട രാമകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1960 ലെ ചകിരി ത്തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ദീർഘകാലം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്ക. മക്കൾ: ജയപ്രകാശൻ, ദ്രോണൻ, അനിത, രജിത, സദാനന്ദൻ, മനോജ് കുമാർ. മരുമക്കൾ: ശോഭ, ലീന, പ്രേമൻ, രാമകൃഷ്ണൻ, ഷാലി, ടിൻ്റു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.