തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള ദശമി വിളക്ക് ഇന്ന്. തൃപ്രയാർ ക്ഷേത്രത്തിൽ ശാസ്താവ് പുറത്തേക്കെഴുന്നള്ളും. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളുന്ന ശാസ്താവ് കല്ലുപാലത്തിനടുത്തു നിന്ന് മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് തേവരുമായി കൂട്ടിയെഴുന്നള്ളിപ്പ്. രാത്രി 10-നാണ് ദശമിവിളക്ക് എഴുന്നള്ളിപ്പ്. ഏകാദശി മഹോത്സവം ചൊവ്വാഴ്ച. അന്ന് രാവിലെ എട്ടിന് നടക്കുന്ന ശീവേലിയിൽ കൊമ്പൻ പഴയന്നൂർ ശ്രീരാമൻ ഭഗവാന്റെ തിടമ്പേറ്റും. ഇരുപതിലേറെ ഗജവീരന്മാർ ശീവേലിയിൽ അണിനിരക്കും. തൃപ്രയാർ ഏകാദശിയുടെ ഭാഗമായി ശ്രീരാമ ക്ഷേത്രം വൈദ്യുതി ദീപാലങ്കാര പ്രഭയിൽ.
previous post
next post