തൃപ്രയാർ: ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം തുടങ്ങി. രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പിൽ 21 ആനകൾ പങ്കെടുത്തു. പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകി. തുടർന്ന് സ്പെഷൽ നാഗസ്വര കച്ചേരി, ഓട്ടൻതുള്ളൽ എന്നിവ ഉണ്ടാകും വൈകീട്ട് മൂന്നിന് പഴുവിൽ രഘു മാരാർ നേതൃത്വം നൽകുന്ന ധൃവ മേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി നടക്കും. തുടർന്ന് പാഠകം, ദീപാരാധന, പഞ്ചവാദ്യം, നാഗസ്വരം, ഭരതനാട്യ കച്ചേരി, നൃത്താഞ്ജലി എന്നിവയുണ്ടാകും. തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ്.