വാടാനപ്പള്ളി: ദേശീയ പാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ മലപ്പുറം കുളത്തൂർ സ്വദേശി ആഷിക് (25 )നാണ് പരിക്കേറ്റത്. വാടാനപ്പള്ളി മരണവളവിൽ ഇന്ന് പുലർച്ചെ നാലര യോടെ ഹൈവേനിർമ്മാണത്തിനായി മണൽ കൊണ്ടുപോകുന്ന ടോറസ് ലോറി റോഡിൽ നിന്നും പറമ്പിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ഡ്രൈവറെ വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഡ്രൈവറുടെ പരിക്ക് ഗരുതരമല്ല.
previous post
next post