അന്തിക്കാട്: ദേശീയ വിരവിമുക്തി ദിനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം അന്തിക്കാട് ഹൈ സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശരണ്യരതീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.പി. രഞ്ജിത്ത്, അന്തിക്കാട് ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക വി.ആർ. ഷില്ല, കെജിഎം സ്കൂൾ പ്രധാന അദ്ധ്യാപകൻ ജോഷി. ഡി.കൊള്ളന്നുർ, ഡോ. സെന്തിൽ മാത്യു, പിടിഎ പ്രസിഡന്റ് സജീഷ് മാധവൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ജയ്ജൻ, പിഎച്ച്എൻ സി.വി. ഷേർളി, എം.ബി ബിനോയ്, സി.പി. ജോതിഷ് എന്നിവർ സംസാരിച്ചു.