കാളമുറി: ദേശീയപാതയിൽ പെരിഞ്ഞത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാളമുറിയിലെ വ്യാപാരി മരിച്ചു. കാളമുറി കിഴക്ക് ഭാഗം അറക്കവീട്ടിൽ അബ്ദുൽ ഗഫൂർ (52) ആണ് മരിച്ചത്. കാളമുറി തെക്കേ ബസ്സ്റ്റോപിനടുത്ത് സൽമാൻ ബേക്കറി ഉടമയായിരുന്നു. ഏഴ് മാസം മുമ്പ് പെരിഞ്ഞനത്ത് വെച്ച് കാറിടിച്ചായിരുന്നു അപകടം, ഗുരുതരമായി പരിക്കേറ്റതിനേതുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് ചളിങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.