ചാവക്കാട്: മണത്തല സ്കൂളിലെ 90 – 91 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പത്തൊരുമ ഫ്രീഡം സ്നേഹസംഗമം നടത്തി. ഗുരുവായൂർ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ ക്വിസ്നൈറ്റ് 2024 ഫാമിലി കോമ്പറ്റീഷൻ മത്സര വിജയികൾക്ക് പുരസ്കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കവയത്രി ഷൈനി ചാവക്കാട് ഉദ്ഘാടനം നിർവഹിച്ചു. ഫൈസൽ ബേകിംങ്ങ് ഇടക്കഴിയൂർ അധ്യക്ഷത വഹിച്ചു. വി.ബി. റസാക്ക് ബാംഗ്ലൂർ, എം.എ. നന്ദനൻ, അധ്യാപകരായ സതീദേവി ടീച്ചർ, മേരിക്കുട്ടി ടീച്ചർ, കാർത്ത്യായനി ടീച്ചർ. മേരി ടീച്ചർ, ഭവാനി ടീച്ചർ, ഫിറോസ് പി. എം. ഹരി, കെ.വി. ഷൈജു, റഷീദ് കെ.കെ. റിയാസ് മണികണ്ഠൻ ഇരട്ടപ്പുഴ മുഹസിൻ ശിഹാബ് കെ.എം. ഷീജ ഭാസി, രജിത, ബിന്ദു അരീക്കര, സജിനി, ബിന്ദു ധർമ്മൻ, റസീന, സാധിക, പ്രവാസി കമ്മിറ്റിക്ക് വേണ്ടി ഉണ്ണി കരുമത്തിൽ, ശശി, എ.എസ്. ഹനീഫ, സുധി ചക്കര, വിവേകാനന്ദൻ, എ.എസ്. അലി, സലീം എന്നിവർ സംസാരിച്ചു. സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൂടുതൽ വർണ്ണാഭമാക്കി.
previous post