ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിൽ കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശി വാഴൂർ വീട്ടിൽ ഷൈജ(39) യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഇരിഞ്ഞാലക്കുട ഭാഗത്ത് നിന്നും പോയിരുന്ന കാറും എതിരെവന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്, ഉടൻതന്നെ ഷൈജയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ബസ്സിനെ മറികടക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് പറയുന്നു.