News One Thrissur
Updates

പെരിഞ്ഞനം ഭക്ഷ്യ വിഷബാധ: ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ

പെരിഞ്ഞനം: ഹോട്ടലിൽ നിന്നുള്ള കുഴിമന്തി കഴിച്ചതിനെതുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ. സെയിൻ ഹോട്ടൽ നടത്തിപ്പുകാരായ മൂന്നുപീടിക സ്വദേശി ചമ്മിണിയിൽ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി അസ്ഫീർ (44) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം, പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്.

250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യ വിഷബാ ധയേറ്റത്. സംഭവത്തി നുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർ ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെ പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിക്കുകയായിരുന്നു, ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു.

Related posts

എറിയാട് യുബസാർ – എടവിലങ്ങ് റോഡ് തുറന്നു. 

Sudheer K

തൃശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് സർക്കാർ; അപേക്ഷ സമർപ്പിച്ച വിഎസ് സുനിൽ കുമാറിന് മറുപടി

Sudheer K

കയ്പമംഗലം ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപിഐഎമ്മിന് എതിരില്ല.

Sudheer K

Leave a Comment

error: Content is protected !!