അരിമ്പൂർ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ എറവ് യൂണിറ്റ് സമ്മേളനം അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ (പി.സി.ജോസ് നഗർ) നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ജലജ അരവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിതു സുന്ദരൻ അധ്യക്ഷയായി. തയ്യൽ തൊഴിലാളികളെ ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രസവ ധനസഹായം ഒറ്റത്തവണയായി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോ ടനുബന്ധിച്ച് അംഗങ്ങൾ പ്രകടനമായി എത്തിയ ശേഷം പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യൂണിറ്റ് സെക്രട്ടറി ജിഷ വി.വി, ട്രഷറർ അലൈവ് ഇനാശു, ഏരിയ സെക്രട്ടറി കെ.എ. ജോയ്, ദിവ്യ രാഗേഷ്, രമ്യ ജയൻ തുടങ്ങിയവർ സംസാരിച്ചു.
previous post