തളിക്കുളം: ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിജോഷ് ആനന്ദൻ ,കെ.ബി.സുരേഷ്, മല്ലിക ദേവൻ, വാടാനപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി എന്നിവർ സംസാരിച്ചു. കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ബ്ലോക്ക് കേരളോത്സവം ഡിസംബർ 12, 13, 14 തീയതികളിൽ വിവിധ വേദികളിൽ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
previous post
next post