മതിലകം: പുഴയിൽ വീണ ആളെ നാട്ടുകാർ ക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പടിയൂർ സ്വദേശിയാണ് മതിലകം പാലത്തിൻ്റെ കിഴക്കേ ഭാഗത്ത് പുഴയിലേക്ക് ഇറങ്ങവേ വീണത്. ഇന്ന് രാത്രി ഏഴേകാലോടെയാണ് സംഭവം, മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ഇതെന്ന് പറയുന്നു. പുഴയിൽ വീഴുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തുണ്ടായിരൂന്നവരും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ട ആളെ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് മതിലകം പോലീസും സ്ഥലത്തെത്തി.