പാവറട്ടി: വാക ബദ് രിയ മസ്ജിദിലെ ആണ്ട് നേർച്ചക്ക് ഡിസംബർ 1ന് കൊടിയേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 1, 6, 7, 8, തിയ്യതികളിലാണ്നേർച്ച നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ഡിസംബർ 1 ന് വൈകീട്ട് മൂന്നിന് വാക ജുമാ മസ്ജിദിൽ നിന്നും ആരംഭിക്കുന്ന മുനക്കകടവ് ദഫ് സംഘത്തിൻ്റെ നേതൃത്വത്തിൽ 90 കലാകാരന്മാർ അണിനിരക്കുന്ന മെഗാദഫിൻ്റെ അകമ്പടിയോടെയുള്ള മുട്ടും വിളിയും ബദ് രിയനഗറിൽ സമാപിക്കും.
തുടർന്ന് വാകമഹല്ല് രക്ഷാധികാരി അബ്ദുൾ ഖാദർ ഉസ്താദ് നേർച്ചക്ക് കൊടിയേറ്റും. ഡിസംബർ 6 ന് വൈകിട്ട് അഞ്ചിന് ദഫ് മത്സരം മത്സരം ഉണ്ടായിരിക്കും. വാക മഹല്ല് മുഖ്യ രക്ഷാധികാരി ഖാദർ ഉസ്താദ് അധ്യക്ഷത വഹിക്കും. വാക ഉസ്താദ് അൽ ഹാജ് ഉമർ അൻവരി നേതൃത്വം നൽകുന്ന ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡിസംബർ 7 ന് വൈകീട്ട് 7ന് സ്വലാത്ത് – ഉറൂസ് – ആത്മീയ സമ്മേളനം നടക്കും. തൃശൂർ ജില്ല മുശാവറ അംഗം വാകമഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ ഉസ്താദ് അൽ ഹാജ് ഉമർ അൻവരി വാക നേതൃത്വം നൽകും. ഡിസംബർ 8 ന് രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ അന്നദാനം നടക്കും. വാർത്ത സമ്മേളനത്തിൽ ഉമ്മർ അൻവരി ഉസ്താദ്, ആർ.എം. സൈനുദ്ദീൻ, എ.എം. അബൂബക്കർ ഹാജി, എ.എച്ച്. കബീർ, എ.എം. ഖാലിദ് എന്നിവർ പങ്കെടുത്തു