തൃശൂർ: ഡിസംബർ 16 മുതൽ ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് നടത്തും.ഡിസംബർ 5 വരെ തൃശൂർ, മുകുന്ദപുരം താലൂക്കുകളിലെയും ഡിസംബർ 6 മുതൽ ഡിസംബർ 13 വരെ മറ്റ് താലൂക്കുകളിലെയും പരാതികൾ സ്വീകരിക്കും.
താലൂക്ക്, അദാലത്ത് തീയതി എന്ന ക്രമത്തിൽ: മുകുന്ദപുരം– 16, തൃശൂർ – 17, തലപ്പിള്ളി – 21. കൊടുങ്ങല്ലൂർ 23. ചാവക്കാട് 24. കുന്നംകുളം 27. ചാലക്കുടി 28. www.karuthal.kerala.gov.in പോർട്ടൽ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫിസ് മുഖേനയും പരാതികൾ സമർപ്പിക്കാം. അദാലത്ത് ദിനത്തിൽ അപേക്ഷ സമർപ്പിക്കുന്നവർക്കായി അദാലത്ത് കേന്ദ്രങ്ങളിൽ കൗണ്ടറുകൾ സജ്ജീകരിക്കുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.