കൊടുവള്ളി: മൂത്തമ്പലത്ത് വെച്ച് വ്യാപാരിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പാവറട്ടി സ്വദേശികളായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ചുക്കുബസാർ മൂക്കോല വീട്ടിൽ എം വി വിപിൻ (35), പുതുമനശ്ശേരി മരുതോ വീട്ടിൽ എം.സി. ഹരീഷ് (38), എന്നിവരെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പാവറട്ടി വൈലിത്തറ റോഡിലെ വിപിൻ്റെ ഭാര്യ വീട്ടിൽ നിന്നും ഹരീഷിനെ പുതുമനശ്ശേരി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ജ്വല്ലറി അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ നാലംഗ സംഘം വൈറ്റ് സിഫ്റ്റ് കാറിൽ പിന്തുടർന്ന് ജ്വല്ലറികാരൻ്റെ സ്കൂട്ടറിൽ കാർ ഇടിച്ച് വീഴ്ത്തുകയും, കത്തി ക്കാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു വെന്നാണ് കേസ്.
previous post
next post