വലപ്പാട്: കേന്ദ്ര അവഗണനക്കെതിരെ പോരാടൂ , നവകേരള സൃഷ്‌ടിക്കായ് അണിചേരൂ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് അധ്യാപക പ്രസ്ഥാനമായ കെ.എസ്. ടി.എയുടെ 34-ാം മത് വലപ്പാട് ഉപജില്ലാ സമ്മേളനം നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഹാളിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഡബ്ലിയു. ആർ.ഹീബ . ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ വലപ്പാട് ഉപജില്ല പ്രസിഡൻ്റ് എൻ.കെ . സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഇ.കെ. തോമസ്, ഡോ. എൻ.ജെ . ബിനോയ്, ഉപജില്ല സെക്രട്ടറി ടി.വി . വിനോദ്, എ.വി. സുദർശിനി, ടി.വി. വിനോദിനി, പി.ബി. സജീവ്, ശാരിക സജീവൻ, പി.എം. മോഹൻരാജ്, സ്മിത കെ മേനോൻ, കെ.എസ്. സുദിൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: എം.ഡി.ദിനകരൻ (പ്രസിഡൻ്റ്), എൻ.കെ.സുരേഷ് കുമാർ (സെക്രട്ടറി), എ.വി.സുദർശിനി (ട്രഷറർ)