News One Thrissur
Updates

ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം ശതാബ്ദി: സ്കൂൾ തല പ്രശ്നോത്തരിയിൽ അന്തിക്കാട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം.

കാഞ്ഞാണി: ശ്രീനാരായണ ഗുരു നടത്തിയ സർവ്വ മത സമ്മേളനത്തിന്റെ 100-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ അന്തിക്കാട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം. ആറ് പഞ്ചായത്തുകളിൽ നിന്ന് 24 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. .ഒന്നാം സമ്മാനം നേടിയ അന്തിക്കാട് ഹൈസ്കൂളിന് 10,000 രൂപയും രണ്ടാം സ്ഥാനം നേടിയ മനക്കൊടി സെൻ്റ് ജെമ്മാസ് സ്കൂളിന് 7500 രൂപയും സമ്മാനിച്ചു. തളിക്കുളം എസ്എൻവി യുപി സ്കൂളിനാണ് മൂന്നാം സ്ഥാനം. കാരമുക്ക് എസ്എൻജിഎസ് സ്കൂളിൽ നടന്ന ചടങ്ങിൽ മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് സമ്മാനദാനം നടത്തി. സ്കൂൾ പിടിഎ വൈസ് പ്രസിഡൻ്റ് ആന്റണി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ പ്രദീപ് മാസ്റ്റര്‍ പ്രോഗ്രാം കണ്‍വീനര്‍ ബിജോയ് മാസ്റ്റര്‍, എസ് എൻജിഎസ് പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറല്‍ സെക്രട്ടറി ശശിധരന്‍ കൊട്ടേക്കാട്ട്, സ്കൂൾഹെഡ് മിസ്ട്രസ് ജയന്തി എന്‍.മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

മതിലകത്ത് ക്രെയിൻ ഇടിച്ച് വാടാനപ്പള്ളി സ്വദേശിയായ യുവതിക്ക് ഗുരുതര പരിക്ക്

Sudheer K

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Sudheer K

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു : സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!