News One Thrissur
Updates

എറവ് ക്ഷേത്ര മോഷണത്തിൽ 48 മണിക്കൂറിനകം അറസ്റ്റ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദരവുമായി നാട്ടുകാർ

അരിമ്പൂർ: എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് വഴിപാട് കൗണ്ടർ തകർത്ത് മോഷണം നടത്തിയ അന്തർജില്ലാ മോഷ്ടാവിനെ നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പിടികൂടിയ പോലീസ് സംഘത്തിന് ഭക്തജനങ്ങളുടെ ആദരവ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജിമുദ്ദീനെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്. ക്ഷേത്രത്തിൽ ഒരുക്കിയ സ്വീകരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നാടിന്റെ ആദരവ് കൈമാറി.

എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് വഴിപാട് കൗണ്ടറും ഭണ്ഡാരവും
തകർത്ത് കാൽ ലക്ഷം രൂപയാണ് ആഴ്ചകൾക്ക് മുൻപ് മോഷ്ടാവ് കവർന്നത്. സമീപത്തെ മൃഗാശുപത്രിയിലും കയറി മോഷ്ടിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ വഴിത്തിരിവായ അന്വേഷണത്തിൽ പ്രതി കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനാണെന്ന് കണ്ടെത്തി. ഇയാളെ പഴയന്നൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടി കൂടിയത്. നിരവധി മോഷണക്കേസിൽ പ്രതിയായ നജിമുദ്ദീൻ തിരൂർ സബ് ജയിലിലിൽ നിന്ന് അടുത്താണ് ജാമ്യത്തിലിറങ്ങിയത്. പഴയന്നൂരിൽ വക്കീലിനെ കാണാൻ പോകും വഴിയാണ് ക്ഷേത്രത്തിൽ മോഷണത്തിന് കയറിയത്. പിടിയിലായ പ്രതിയിൽ നിന്ന് 10,000 രൂപയോളം കണ്ടെടുത്തു. ആലുവ ഈസ്റ്റ് ആലപ്പുഴ സൗത്ത്, നോർത്ത്, തിരൂർ, കോട്ടയം ഗാന്ധിനഗർ, കരുനാഗപ്പിള്ളി പോലീസ് സ്റ്റേഷനുകളിൽ മോഷണകേസ്സുകളിൽ പ്രതിയാണ് നജിമുദ്ദീൻ. ഭക്തരുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയ ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി.സുരേഷ്, അന്തിക്കാട് പ്രിൻസിപ്പൽ എസ്ഐ കെ.അജിത്ത്, എസ്ഐ വി.എസ്.ജയൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരെ ക്ഷേത്രം മേൽശാന്തി നാരായണശർമ്മ പ്രസാദവും മധുരവും നൽകി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് മോഹനൻ പൂവശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ, ട്രെഷറർ ഗോവിന്ദൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള ആദരവ് കൈമാറി.

Related posts

സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ രണ്ടര വയസ്സുകാരി ലോറി കയറി മരിച്ചു.

Sudheer K

പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു; മെയ് രണ്ടാം വാരം ഫലം.

Sudheer K

ചുമട്ടു തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!