മുല്ലശ്ശേരി: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജ് രാജിവച്ചു. എൽഡിഎഫ് ധാരണ പ്രകാരമാണ് രാജി. പഞ്ചായത്ത് സെക്രട്ടറി ജോസ് മോന് ഇവർ രാജി കൈമാറി. നിലവിൽ പഞ്ചായത്തിൽ സിപിഐ രണ്ടും, ബിജെപി രണ്ടും കോൺഗ്രസ് രണ്ടും, ഒരു സ്വതന്ത്രനും .സിപിഐഎം എട്ടും അംഗങ്ങളാണ് പഞ്ചായത്തിലെ കക്ഷിനില. സി.പി.ഐ അംഗത്തിനാണ് അടുത്ത പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം. സിപിഐയുടെ രണ്ടാംഗങ്ങളായ ദിൽന ധനേഷ് രാജശ്രീ ഗോപകുമാർ എന്നിവരാണ് ഭരണസമിതിയിൽ ഉള്ളത്. നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ദിൽന ധനേശിനെ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.
next post