News One Thrissur
Updates

വീട്ടിൽ മാർക്കറ്റിംഗിനായി എത്തിയ യുവതിയെ വീടിനകത്തേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമം: 60 കാരൻ അറസ്റ്റിൽ.

ചാവക്കാട്: വീട്ടിൽ മാർക്കറ്റിംഗിനായി എത്തിയ യുവതിയെ വീടിനകത്തേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമത്തിനിരയാക്കിയ ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ ഹംസു മകൻ അലിക്കുട്ടി(60)യെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ  നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.പ്രതിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്ഐമാരായ പ്രീത ബാബു, പി.എസ്. അനിൽകുമാർ,എഎസ് മണികണ്ഠൻ,സിപിഒമാരായ ഇ.കെ.ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

ചാവക്കാട് താലൂക്കിൽ നാളെ അവധി

Sudheer K

അരിമ്പൂർ സ്വദേശിയായ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

പെയിൻ്റ് പാത്രത്തിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി

Sudheer K

Leave a Comment

error: Content is protected !!