അന്തിക്കാട്: സി.സി. മുകുന്ദൻ എംഎൽഎയുടെ ആസ്തിവികസനഫണ്ട് 2022-23 പ്രകാരം അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് അന്തിക്കാട് ഗവ: എൽപി സ്ക്കൂളിനായി നിർമ്മിക്കുന്ന അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച്ച നടക്കും. രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സി .സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 3 ക്ലാസ് റൂമുകളും ഓഫീസ് റൂമും വാഷ് ഏരിയ യും അടങ്ങിയതാണ് കെട്ടിടം. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. 2025 മാർച്ചിൽ നിർമ്മാണം പൂർത്തികരിക്കും. അന്തിക്കാട്ഗവ.എൽ പി സ്കൂളിൽ നിലവിൽ 116 കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.
previous post