തളിക്കുളം: പെൺകുട്ടികൾക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളോടെ തളിക്കുളം പുതിയങ്ങാടി അബ്ദു ഹാജി റോഡിൽ നിർമ്മിച്ച ത്വയ്‌ബ ഗാർഡൻ വിമൻസ് വില്ലേജിന്റെ ഉദ്ഘാടനം ഡിസംബർ 5ന് വ്യാഴം വൈകീട്ട് 5 ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കർണാടക സ്പീക്കർ യു ടി കാദർ, കേരള മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ , തൃശൂർ സംയുക്ത ഖാളി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സമസ്ത കേരള ജംഇയത്തുൽ ഉലമ ട്രഷറർ സയ്യിദ് അലി ബാഫഖി തങ്ങൾ, എംഎൽഎമാരായ മുരളി പെരുനെല്ലി, സി സി മുകുന്ദൻ ,എൻ എ ഹാരിസ് ബാംഗ്ലൂർ, കെ എസ് മസ്താൻ തമിഴ്നാട് , മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ടി എൻ പ്രതാപൻ, സി എ റഷീദ്, തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പൊതുജന പങ്കാളിത്തത്തോടെ 1 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 15 വർഷമായി വാടാനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഇസ്റ. പത്രസമ്മേളനത്തിൽ ഇസ്റ ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, സ്വാഗത സംഘം ചെയർമാൻ ബാദുഷ സുൽത്താൻ, കൺവീനർ പി.എസ്. മുഹമ്മദലി, രക്ഷാധികാരി പി.എം.എ. റഹീം, ഇസ്റ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നാസർ കല്ലയിൽ, പ്രസിഡൻ്റ് ബഷീർ റഹ്മാനി, ട്രഷറർ ഹംസ ഹാജി എന്നിവർ പങ്കെടുത്തു.
next post