കുന്നംകുളം: റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കോല്‍ക്കളിയില്‍ ഹാട്രിക് വിജയം നേടി വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂള്‍. വലപ്പാട് സ്വദേശി പൃഥ്വിരാജിന്റെ പരിശീലനത്തില്‍ മത്സരിച്ച വലപ്പാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂള്‍ ടീം കോല്‍ക്കളിയില്‍ എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തുടർച്ചയായി മൂന്നാം തവണയും യോഗ്യത നേടി. ഫാദില്‍, മുനീസ്, ആദില്‍, അഫ്‌സല്‍, അനീസ്, ഷബീർ, സഹല്‍, റഹീസ്, മെഹ്ഫൂസ്, മുഹ്താജ്, അൻസില്‍, നബീല്‍ എന്നിവരാണ് ടീം അംഗങ്ങള്‍. ആകെ പത്ത് ടീമാണ് മത്സരിച്ചത്. ഏഴ് ടീമുകള്‍ എ ഗ്രേഡ് നേടി.