തൃപ്രയാർ – ചേർപ്പ് റൂട്ടിൽ രണ്ടുദിവസമായി സർവീസ് നിർത്തിവെച്ച സ്വകാര്യബസുകൾ ഇന്ന് (വ്യാഴാഴ്ച) മുതൽ ഓട്ടം തുടരും. ചിറയ്ക്കൽ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താത്‌കാലിക റോഡിൽ കനത്ത മഴയെത്തുടർന്ന് അപകടാവസ്ഥയുണ്ടായിരുന്നു. ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള പാലത്തിൽ നിയന്ത്രിതമായി ബസുകളെ കടന്നുപോകാൻ അനുവദിച്ചിരുന്നു.