തൃപ്രയാർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) തൃശൂർ ജില്ലാ സമ്മേളനം ഡിസംബർ 26, 27 തിയ്യതികളിൽ തൃപ്രയാറിൽ സംഘടിപ്പിക്കും. 26 ന് സാംസ്കാരിക സെമിനാറും 27 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളന വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. നാട്ടിക സുവർണ്ണ കോളേജിൽ ചേർന്ന സംഘാടകസമിതി രൂപികരണ യോഗം കെ ജെ യു ദേശീയ കൗൺസിൽ അംഗം ജോസ് താടിക്കാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന എകസികൂട്ടീവ് അംഗം ബിജോയ് പെരുമാട്ടിൽ, ജില്ലാ ട്രഷറർ എൻ.പി. ഉദയകുമാർ, മേഖല പ്രസിഡൻ്റ് സി.എസ്. സുനിൽകുമാർ, പി എം ഹുസൈൻ, ഇ.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഭാരവാഹികളായി : അജീഷ് കർക്കിടകത്ത് (ചെയർമാൻ), സി.എസ്. സുനിൽകുമാർ (വൈസ് – ചെയർമാൻ), ജോസ് താടിക്കാരൻ (ജനറൽ കൺവീനർ), ജോസ് വാവേലി(കൺവീനർ), ഇ.സി. അനിൽകുമാർ (ജോ.കൺവീനർ), കെ.ആർ. മധു (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.