News One Thrissur
Updates

14 കാരിയോട് ലൈംഗികാതിക്രമം; പിയാനോ അധ്യാപകന് 29 വർഷം തടവും നാലര ലക്ഷം പിഴയും

ചാവക്കാട്: 14 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പിയാനോ അധ്യാപകന് 29 വർഷം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടിൽ ജോഷി വർഗീസിനെനെയാണ് (56) ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി അന്യാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം. 2023 സെപ്ത‌ംബറിലാണ് കേസിനാസ്പ‌ദമായ സംഭവം. 14 വയസ്സുള്ള പെൺകുട്ടിയോട് പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തിൽ വച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Related posts

വേണു ഗോപലൻ മേനോൻ അന്തരിച്ചു

Sudheer K

വലപ്പാട് മായ കോളേജിൽ മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം

Sudheer K

റോഡുകളുടെ ശോചനീയാവസ്ഥ: ഏങ്ങണ്ടിയൂർ പഞ്ചായത്തിലേക്ക് ബിജെ പി മാർച്ചും ധർണയും നടത്തി

Sudheer K

Leave a Comment

error: Content is protected !!