അന്തിക്കാട്: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. എൻ.ആർ.ഇ .ജി. വർക്കേഴ്സ് യുണിയൻ മണലുർ ഏരിയ പ്രസിഡൻ്റ് വി.കെ. ദ്രൗപതി ഉദ്ഘാടനം നിർവഹിച്ചു. എൻ.ആർ.ഇ.ജി. വർക്കേഴ്സ് യുണിയൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. യുണിയൻ പ്രതിനിധികളായി മിനി ചന്ദ്രൻ , സി.ആർ. ശശി, സിപിഎം ലോക്കൽ സെക്രട്ടറി കെ.വി.രാജേഷ്, എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ തൃശൂർ ജില്ലാ കമ്മിറ്റി അംഗം എ.വി.ശ്രീവത്സൻ എന്നിവർ പങ്കെടുത്തു.
next post