കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ നിന്നും അന്തിക്കാട് ബ്ലോക്ക് കേരളോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികൾക്കായുള്ള ജേഴ്സി വിതരണം മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് നിർവഹിച്ചു. പ്രധാന സ്പോൺസർ ആയ ന്യൂ ട്രിച്ചൂര്‍ ഗ്രൂപ്പ് എം.ഡി വർഗീസ് ജോസഫ് മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് ബീന സേവിയർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിൻസി തോമസ്, മെമ്പർമാരായ കവിത രാമചന്ദ്രൻ, ധർമ്മൻ പറത്താട്ടിൽ, പഞ്ചായത്ത് അസി. സെക്രട്ടറി മഞ്ജുള ബോസ്, സീനിയര്‍ ക്ലർക്ക് എ.എസ്. മഞ്ജു മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.