തൃപ്രയാർ: എൽഡിഎഫ് നാട്ടിക 9-ാo വാർഡ് തെരെഞ്ഞെടുപ്പ് പൊതുയോഗം മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സി.എസ്. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ്, സി പിഐഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, മഞ്ജൂജ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, വൈസ് പ്രസിഡൻ്റ് രജനി ബാബു, എൻസിപിനേതാവ് യു.കെ. ഗോപാലൻ, കെ.ആർ. സീത, കെ.എ. വിശ്വംഭരൻ, ജൂബി പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ. സന്തോഷ്, നികിത പി. രാധാകൃഷ്ണൻ, ഐഷാബി അബ്ദുൾ ജബ്ബാർ, 9-ാം വാർഡ് സ്ഥാനാർത്ഥി വി. ശ്രീകുമാർ, കെ.ബി. ഹംസ, സി.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു
next post