News One Thrissur
Updates

ജില്ല സ്കൂൾ കലോത്സവം: തൃശ്ശൂർ ഈസ്റ്റ് ജേതാക്കൾ

കുന്നംകുളം: ശനിയാഴ്ച സമാപിച്ച ജില്ല സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല. 934 പോയിന്റ് നേടിയാണ് ഈസ്റ്റ് ഒന്നാമത് എത്തിയത്. 906 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ലയാണ് രണ്ടാമത്. ആതിഥേയരായ കുന്നംകുളം 900 പോയിന്റുമായി മൂന്നാമത് എത്തി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജില്ലാ കലോത്സവത്തിൽ ശനിയാഴ്ചയും ഏറെ വൈകിയാണ് മത്സരങ്ങൾ പൂർത്തിയായത്.സ്കൂൾ അടിസ്ഥാനത്തിൽ 275 പോയിൻറ് നേടി സെൻറ് ജോസഫ് ഹൈസ്കൂൾ മതിലകം ഒന്നാം സ്ഥാനക്കാരായി.തൃശ്ശൂർ സെക്രട്ട് ഹാർട്ട് 242 പോയിന്റുമായി രണ്ടാമത് എത്തി.234 പോയിന്റ് സ്വന്തമാക്കി പാവറട്ടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാമത്. കുന്നംകുളം ടൗൺഹാളിൽ വച്ച് നടന്ന സമാപന സമ്മേളനം ഇ.ടി സൈമൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.സി മൊയ്തീൻ എംഎൽഎ,ഗാനരചയിതാവ് ബി കെ ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

മോഹന്‍ദാസ് അന്തരിച്ചു

Sudheer K

വ്യാപാരിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പാവറട്ടി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

Sudheer K

ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ റെയിൽ സമരം.

Sudheer K

Leave a Comment

error: Content is protected !!