കണ്ടശാംകടവ്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ടശ്ശാംകടവ് യൂണിറ്റിന്റെ നവീകരിച്ച വ്യാപാര ഭവൻ്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് നിർവഹിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് ജോയ് മോൻ പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വർഗീസ് പി. ചാക്കൊ, സൂരജ് പി.എസ്, വർഗ്ഗീസ് കോടങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. യൂണിറ്റിൽ
വിശിഷ്ട സേവനത്തിന് ചാമ്പ്യൻസ് ഗ്രൂപ്പിന് കെ.ആർ.പുരുഷോത്തമൻ മെമ്മോറിയൽ പുരസ്കാരം നൽകി.
ഏകോപന സമിതിയുടെ ചാരിറ്റി പദ്ധതിയായ സൗഭാഗ്യ നിധിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തിയവർക്ക് ഏർപ്പെടുത്തിയ ബെസ്റ്റ് അച്ചീവർ പുരസ്കാരം സി.ടി.സെബാസ്റ്റ്യൻ, സി.എ. ബൈജു എന്നിവർക്ക് സമ്മാനിച്ചു.
അഷറഫ് റംഗത്തൂർ നയിച്ച ” വ്യാപാര പ്രതിസന്ധി” എന്ന വിഷയത്തെപ്പറ്റി മോട്ടീവേഷനൽ ക്ലാസും ഉണ്ടായിരുന്നു.