തളിക്കുളം: സമൂഹത്തിൽ ജനാധിപത്യമുണ്ടെങ്കിലേ ജനാധിപത്യ വ്യവസ്ഥിതിക്കു നിലനിൽക്കാനാവൂ വെന്ന് പ്രമുഖ കവി പി.എൻ. ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.. അത്യന്തം ജനാധിപത്യവിരുദ്ധമായ ജാതിവ്യവസ്ഥ നിലനിന്ന തിരുവിതാംകൂറിലാണ് സർവ്വമത സമ്മേളനം സംഭവിക്കുന്നത്. സമൂഹത്തെ ജനാധിപത്യ വൽക്കരിക്കുന്നതിനുള്ള ക്രിയാത്മക ഇടപെടലായാണ് ശ്രീ നാരായണ ഗുരു അതിന് നേതൃത്വം നൽകിയത്. ആലുവ സർവ്വമത സമ്മേളനത്തിൻ്റെ നൂറാമാണ്ടിൻ്റെ ഭാഗമായി തളിക്കുളത്ത് ഗുരുവിൻ്റെ ജനാധിപത്യ സങ്കല്പം സംബന്ധിച്ച സെമിനാറിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഗോപീകൃഷ്ണൻ. ജാതിഘടനയുടെ വിവേചനത്തിനെതിരായും മതപരമായ സംഘർഷങ്ങൾ നീക്കുന്നതിനും നടത്തിയ പ്രായോഗിക ഇടപെടലുകളുടെ ഭാഗമായിരുന്നു സർവ്വമത സമ്മേളനമെന്നും അത് പുതിയ കാലത്ത് കൂടുതൽ പ്രസക്തമാണെന്നും ഡോ. അമൽ സി രാജൻ അഭിപ്രായപ്പെട്ടു. തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ നടന്ന സെമിനാറിൽ കെ. ജി കൃഷ്ണകുമാർ, പി.എൻ. പ്രോവിൻ്റ്, ടി.ആർ.രമേഷ്, മോചിത മോഹനൻ, മുഹമ്മദ് ഹാഷിം, കെ.ആർ. പ്രഭ, എം.എ. റിയാദ്, പി.വൈ.സലിം തുടങ്ങിയവർ സംസാരിച്ചു.
previous post