News One Thrissur
Updates

നാട്ടിക 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. സിപിഎം അംഗം കെ.ബി.ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. എയുപി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ 7 മുതൽ 6 വരെയാണ് വോട്ടെടുപ്പ്. വാർഡിൽ മൊത്തം 1,516 വോട്ടർമാരാണുള്ളത്. ബുധനാഴ്ച 10ന് നാട്ടിക പഞ്ചായത്ത് ഹാളിൽ വോട്ടെണ്ണൽ നടക്കും. പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. എൽഡിഎഫിലെ വി.ശ്രീകുമാർ, യുഡിഎഫിലെ പി.വിനു, എൻഡിഎയിലെ ജ്യോതി ദാസ് എന്നിവരാണ് മത്സരത്തിന്. എൽഡിഎഫ് ഭരണത്തിലുള്ള പ‍ഞ്ചായത്തിൽ നിലവിൽ ‍എൽഡിഎഫ് 5, യുഡിഎഫ് 5, എൻഡിഎ 3 എന്നീ നിലയാണ്.

Related posts

സഹകാരികളിൽ ഭീതിപടർത്തി സിപിഎം തളിക്കുളം സഹകരണ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നു. – ജനകീയ സഹകരണ മുന്നണി.

Sudheer K

വാടാനപ്പള്ളിയിൽ അൻസിൽ രക്തസാക്ഷിത്വ ദിനാചരണം.

Sudheer K

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷികം.

Sudheer K

Leave a Comment

error: Content is protected !!