News One Thrissur
Updates

ചാവക്കാട്: ഓടുന്നതിനിടയിൽ ഒമ്നി വാനിന് തീപിടിച്ചു. ആളപായമില്ല

ചാവക്കാട്: നഗരത്തിൽ ഓടുന്നതിനിടയിൽ ഒമ്നി വാനിന് തീപിടിച്ചു. ആളപായമില്ല. ഒരുമനയൂർ തങ്ങൾപടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ വാഹനമാണ് ഹയാത്ത് ആശുപത്രിയ്‌ക്ക് സമീപമെത്തിയപ്പോൾ തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടാേടെയാണ് സംഭവം. വാഹനം ഓടിച്ച പേരകം സ്വദേശി കൃഷ്ണപ്രസാദ് അടിയിൽനിന്ന് പുക വരുന്നത് കണ്ടതോടെ വാഹനം നിർത്തി പുറത്തേക്ക് ഓടുകയായിരുന്നു. ഉടനെ തന്നെ വാഹനം ആളിക്കത്താൻ തുടങ്ങി. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നത്. ചാവക്കാട് പൊലീസും ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ പ്രവർത്തകരുമെത്തിയാണ് തീയണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ കൃഷ്ണ സാഗർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ രാജൻ തൈവളപ്പിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ്, ഡ്രൈവർ ഷജീർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ദീപു, ഗോപകുമാർ, ഷിയാസ്,ഗുരുവായൂരപ്പൻ, ജുബീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ.

Sudheer K

സുലൈമാൻ അന്തരിച്ചു.

Sudheer K

ഡയാലിസിസ് രോഗികളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതി

Sudheer K

Leave a Comment

error: Content is protected !!