അന്തിക്കാട്: പടിയം പത്താം വാർഡിലെ ജനവാസകേന്ദ്രത്തിൽ ഹരിത കർമസേനയുടെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ കേന്ദ്രം കൊണ്ടുവരുന്നതിനെതിരെ പടിയം പരിസ്ഥിതി സംരക്ഷണ സമിതി പ്രതിഷേധ സമരം നടത്തി. നേർവഴി മനുഷ്യാവകാശ വേദി കൺവീനർ ടി.കെ. നവീനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ പി.കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.കെ. പ്രദീപ്കുമാർ, മണികണ്ഠൻ പുളിക്കത്തറ, ഷാഫി കൂട്ടാല, ടിന്റോ മാങ്ങൻ, കെ.എസ്. അയ്യപ്പുണ്ണി എന്നിവർ സംസാരിച്ചു.