News One Thrissur
Updates

തൃശൂരിൽ ഓടി കൊണ്ടിരിക്കെ ബൈക്കിന് തീപ്പിടിച്ച് യുവാവിന് ഗുരുതര പരിക്ക്.

തൃശൂർ: ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന് തീപിടിച്ചു യുവാവിനെ ഗുരുതരമായി പൊള്ളലേറ്റു. പേരമംഗലം മുളവനം കവിയത്ത് വീട്ടില്‍ ഉദയന്റെ മകന്‍ വിഷ്ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയില്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴച രാത്രി 8 30 ന് ആണ് സംഭവം. ത്യശൂരില്‍ നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്നു. കൊട്ടേക്കാട് പള്ളിയക്ക് സമീപം വെച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു വീഴചയില്‍ പെട്രാള്‍ ടാങ്കിന് ലീക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് സറ്റാര്‍ട്ട് ആക്കിയപ്പോള്‍ തീ പിടിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ അഗനി രക്ഷ സേനയും ചേര്‍ന്നാണ് തീ അണച്ചത്. എന്നാല്‍ ബൈക്ക് പൂര്‍ണ്ണമായി കത്തി നശിച്ചു വിയ്യൂര്‍ പോലീസും സഥലത്ത് എത്തിയിരുന്നു.

Related posts

ചേർപ്പ് ചൊവ്വൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

Sudheer K

കു​റു​മ്പ​ക്കു​ട്ടി അന്തരിച്ചു

Sudheer K

ചേറ്റുവയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!