കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ നാൽപ്പത്തിയൊന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെ.പി സീറ്റ് നിലനിറുത്തി. ബി.ജെ.പിയിലെ ഗീത റാണി 69 വോട്ടുകൾക്ക് വിജയിച്ചു. ആകെ പോൾ ചെയ്ത 603 വോട്ടിൽ ഗീതാ റാണി 269 വോട്ട് നേടി. യു.ഡി.എഫ് സ്ഥാനാർത്ഥി പി.യു സുരേഷ് കുമാർ 203 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.എസ് സുരേഷ് 131 വോട്ടും നേടി. അഡ്വ.ഡി.ടി വെങ്കിടേശ്വരൻ കൗൺസിലർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് നാൽപ്പത്തിയൊന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
next post