News One Thrissur
Updates

വാടാനപ്പള്ളിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

വാടാനപ്പള്ളി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വാടാനപ്പള്ളി ഫ്രണ്ട്സ് റോഡ് അമ്പലത്ത് വീട്ടിൽ സക്കീർ ഹുസ്സൈന്റെ മകൻ മുഹമ്മദ് അദിനാൻ ആണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ റോഡിലൂടെ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ്ക്കൾ കുരച്ച് കടിക്കാൻ ഓടിയെത്തിയതിനെ തുടർന്ന് സൈക്കിൾ സഹിതം റോഡിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ റോഡിൽവരെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു.

Related posts

ഇടിയഞ്ചിറ ബണ്ട് റോഡിൽ യാത്രാ ദുരിതം.

Sudheer K

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണ മേനോൻ അന്തരിച്ചു

Sudheer K

തളിക്കുളത്ത് മഹിള കോൺഗ്രസ് റേഷൻ കടകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.

Sudheer K

Leave a Comment

error: Content is protected !!