News One Thrissur
Updates

ഞെരൂക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചൂട്ടേറ് നാളെ

ആറാട്ടുപുഴ: ഞെരുക്കാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചൂട്ടേറ് ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് 6.30 ന് നടക്കും. ദീപാരാധനയ്ക്കുശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക.ആലിന് സമീപം ഒരുക്കി വെക്കുന്ന ചൂട്ടുകളിലേക്ക് ശ്രീകോവിലിൽ നിന്നും കൊണ്ടുവരുന്ന ദീപം പകരും.

ഊരായ്മ കുടുംബത്തിലെ ഉപനയനം കഴിഞ്ഞ ഉണ്ണികളാണ് രണ്ടു കൈകളിലും കത്തിച്ച ഓല ചൂട്ടുകൾ പിടിച്ച് “ഞെരൂരപ്പന് ഹരിയോം ഹരി” എന്ന് ഉച്ചരിച്ചു കൊണ്ട് 3 തവണ ക്ഷേത്ര പ്രദക്ഷിണം ചെയ്യുക. പ്രദക്ഷിണം കഴിഞ്ഞതിനു ശേഷം ക്ഷേത്രത്തിന് മുൻവശത്തുള്ള ആലിലേക്കാണ് കത്തിച്ച ചൂട്ടുകൾ ആദ്യം കൂട്ടമായി എറിയുന്നത്. തുടർന്ന് ഈ ഉണ്ണികളോടൊപ്പം പ്രായവ്യത്യാസമില്ലാതെ നിരവധി ബ്രാഹ്മണ ബാലന്മാർ ചൂട്ടേറിൽ പങ്കാളികളാകും.
തുടർന്ന് ശ്രീഭൂതബലി നടക്കും. ഗുരുവായൂർ ഏകാദശിയുടെ പിറ്റേ ദിവസമാണ് ചൂട്ടേറ് ചടങ്ങ് എന്ന സവിശേഷതയും ഉണ്ട്. തന്ത്രിമാർ വടക്കേടത്ത് ഹരി നമ്പൂതിരി, തെക്കേടത്ത് ദാമോദരൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകും.

Related posts

പാവറട്ടിയിൽ റോഡ് നിർമ്മാണം നടന്നുകൊണ്ടിരിക്കെ അനധികൃതമായി സ്റ്റാൻ്റിലേക്ക് ബസ്സുകൾ കയറ്റിയതിനെതിരെ ബസ് ജീവനക്കാർക്കെതിരെ പോലീസിൽ പരാതി.

Sudheer K

അന്തിക്കാട്ട് കെ.പി. പ്രഭാകരൻ അനുസ്മരണം.

Sudheer K

കൊടുങ്ങല്ലൂർ – ഇരിങ്ങാലക്കുട റൂട്ടിൽ സ്വകാര്യ ബസ് സമരം

Sudheer K

Leave a Comment

error: Content is protected !!