അരിമ്പൂർ: പൂയ്യ മഹോത്സവത്തിന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കൊടികയറി. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. ദേശക്കാരാണ് കൊടിയേറ്റിയത്. കാവടി എഴുന്നള്ളിപ്പുകൾ വരുന്ന 17 ദേശങ്ങളിൽ നിന്നുള്ള കമ്മറ്റിക്കാരും ഭക്തജനങ്ങളും കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു.ക്ഷേത്രം പ്രസിഡൻ്റ് കെ.എൻ. ഭാസ്കരൻ, സെക്രട്ടറി കെ.എസ്. രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ഈ മാസം 18 നാണ് ക്ഷേത്രത്തിലെ പൂരം – കാവടി ആഘോഷങ്ങൾ. അരിമ്പൂരിൻ്റെ വിവിധ ദേശങ്ങളിൽ നിന്നായി 17 സെറ്റ് കാവടി ഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും.