അന്തിക്കാട്: ചെത്തുതൊഴിലാളി സഹകരണ സംഘം ഭരണ സമിതി തെരെഞ്ഞെടുപ്പിൽ സി പിഐക്ക് എതിരില്ല.15 അംഗ ഭരണസമിതിയേയാണ് തെരെഞ്ഞെടുത്തത്. പ്രസിഡൻ്റായി സി.ആർ.മുരളീധരനേയും വൈസ് പ്രസിഡൻ്റായി എം.ആർ. മോഹനനെയും തെരെഞ്ഞെടുത്തു.അന്തിക്കാട് യൂണിറ്റ് ഇൻസ്പെക്റ്റർ ആതിര വരണാധികാരിയായി.തുടർന്ന് നടന്ന അനുമോദന യോഗം സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ടി.ആർ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.ജയദേവൻ അധ്യക്ഷനായി. സംഘം മുൻ പ്രസിഡൻ്റ് ടി.കെ.മാധവനെ ചടങ്ങിൽ ആദരിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, കെ.പി. സന്ദീപ്, മണ്ഡലം സെക്രട്ടറിമാരായ വി.ആർ.മനോജ്, പി.വി. അശോകൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ.എം. കിഷോർ കുമാർ, കെസിഇസി ജില്ലാ പ്രസിഡൻറ് എ.കെ. അനിൽകുമാർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, സംഘം സെക്രട്ടറി കെ.വി. വിനോദൻ, വൈസ് പ്രസിഡൻ്റ് എം. ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
previous post