തൃപ്രയാർ: എയർക്കണ്ടീഷണർ, റഫ്രിജറേഷൻ തൊഴിലാളി സംഘടന എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 15ന് ഞായറാഴ്ച തൃത്തല്ലൂർ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി.എസ് സുനിൽകുമാർ അവാർഡുകൾ സമ്മാനിക്കും. സംസ്ഥാന പ്രസിഡൻറ് ശിവകുമാർ എൻ മുഖ്യ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി മനോജ് കെ.ആർ സംഘടന വിശകലനവും നടത്തും. അസോസിയേഷൻ അംഗങ്ങൾ്കക് സഹായനിധിയും അപകട ഇൻഷൂറൻസ് പദ്ധതിയും ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡൻറ് ശ്രീകുമാർ വി.എസ്, സെക്രട്ടറി മാർട്ടിൻ ടി.കെ, ട്രഷറർ പ്രശാന്ത് മോഹൻ, സാബു എ.ജെ, സജീവ് കാരയിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.