കേച്ചേരി: സിനിമ കാണാൻ എത്തിയ ആളെ തിയേറ്റർ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി പെരുമണ്ണ ഓടാട്ടുവീട്ടിൽ ശശികുമാർ (60) ആണ് മരിച്ചത്. കേച്ചേരി സവിത തിയ്യേറ്ററിൽ കുടുംബസമേതം സിനിമ കാണാൻ എത്തിയ ഇദ്ദേഹം സിനിമ കഴിയുന്നതിന് മുമ്പ് ബാത്ത്റൂമിൽ പോകുകയായിരുന്നു. പിന്നീട് തിരികെ വരാതെ ആയപ്പോൾ വീട്ടിലേക്ക് പോയെന്ന് കരുതി കുടുംബം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് ബാത്ത് റൂമിൽ വന്നവർ വാതിൽ തുറക്കാതെ ആയതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.