വാടാനപ്പള്ളി: ദേശീയപാത അറുപത്തി ആറ് ഏഴാം കല്ലിൽ ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്. ബ്‌സ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്ന തൃത്തല്ലൂർ ഏഴാം കല്ല് സ്വദേശി ചാളിപ്പാട്ട് വീട്ടിൽ ഷിജി (36), ടെമ്പോയിലുണ്ടായിരുന്ന പാലക്കാട് കൂടല്ലൂർ സ്വദേശി മന്ദം കായിൽ ജിഷ്ണു രാജഗോപാൽ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നലേ കാലോടെയായിരുന്നു അപകടം. ടെമ്പോയുടെ വരവ് കണ്ട് പന്തികേട് തോന്നി ഷിജി മാറാൻ ശ്രമിച്ചെങ്കിലും ടെമ്പോക്കടിയിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും തൃത്തല്ലൂർ സഹചാരി ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചേറ്റുവയിലെ ഫിനിക്സ് മെഡി സിറ്റിയിൽ എത്തിച്ചു.