മതിലകം: മെഴുക് തിരിയിൽ നിന്നും തീപടർന്ന് വീട്ടിൽ തീപിടിത്തം, ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. മതിലകം സി.കെ. വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത് വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കറൻ്റ് പോയതിനെ തുടർന്ന് ടേബിളിൽ മെഴുക് തിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടികുകയായിരുന്നു. ഹാളിനകത്തെ ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തിയമർന്നു. ചൂടും പുകയും കാരണം ഉറക്കത്തിൽ നിന്നും ഉണർന്നതാണ് വീട്ടമ്മയ്ക്ക് രക്ഷയായത്, സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
previous post