അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറി. ചടങ്ങുകൾക്ക് ലാൽ വൈക്കത്ത് മന, സനീഷ് കുമാർ നമ്പൂതിരി, ചെങ്ങന്നൂർ മുരളീധരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി മോഹൻ ഉപദ്ധ്യായ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആഘോഷ പരിപാടികൾ ഡിസംബർ 21ന് ആറാട്ടോടുകൂടി സമാപിക്കും. ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ ഷെല്ലി കല്ലാറ്റ്, ജയൻ മൂത്തേടത്ത്, ഭരതൻ, രവി, എം സി സഹദേവൻ വിനോദൻ പാടൂർ, ദിൻഷാ, ഗിരി ഞാറ്റുവേട്ടി, ഷാജി പൊലിയേടത്ത്, പ്രവീൺ പെരിങ്ങയിൽ, പ്രദീപ് വട്ടുകുളം, ശ്രീകുമാർ പുതുപ്പള്ളി, ഷൈൻ പുതുപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.