പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. പള്ളിയിൽ നടന്ന ക്രിസ്തുമസ്സ് ആഘോഷം യൂണിറ്റ് ഡയറക്ടറും, ഇടവക വികാരിയുമായ റവ ഫാ. ജോസഫ് മുരിങ്ങാത്തേരി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു, അസി.വികാരി ഫാ. ജ്യോബിഷ് പാണ്ടിയാ മാക്കൽ.കൈക്കാരൻമാരായ ആൽഡ്രിൻ ജോസ്, ജോസഫ് ഏ.സി, ജോജി മാളിയേക്കൽ ഭാരവാഹികളായ ജെസ്സി വർഗ്ഗീസ്, വർഗ്ഗീസ് .കെ.എ, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.