വല്ലച്ചിറ: പിടിക്കപ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിൽ പാർക്കിംഗ് സ്ഥലം ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ :എം കെ സുദർശനൻ നിർവഹിച്ചു. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ദീപം തെളിയിച്ചു സമിതി വൈസ് പ്രസിഡണ്ട് കെ.എൻ അനിലൻ അധ്യക്ഷത വഹിച്ചു. .ദേവസ്വം ബോർഡ് മെമ്പർ പ്രേം രാജ് ചൂണ്ടലാത്ത് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ ദേവസ്വം ഓഫീസർ യു’ അനിൽകുമാർ എ.എ. കുമാരൻ, രാജീവ് മേനോൻ, എം. രാജേന്ദ്രൻ, കെ.വാസപ്പൻ സി.മുരാരി , മനോജ്കടവിൽ, ടി.കെ. ശങ്കരനാരായണൻ, വത്സൻ മൂർക്കത്ത്, അനിലൻ കടവിൽ പ്രസാദ് മൂർക്കത്ത് സുഭാഷ് കടവിൽ എന്നിവർ പ്രസംഗിച്ചു.